തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ പ്രവേശിപ്പിച്ചിരുന്ന ഏഴു രോഗി...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ പ്രവേശിപ്പിച്ചിരുന്ന ഏഴു രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ശസ്ത്രക്രിയ വിഭാഗം താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അതിര്‍ത്തിയില്‍ 24 മണിക്കൂറും പരിശോധന നിര്‍ബന്ധമാക്കി.
സംസ്ഥാനത്തിനു പുറത്തു നിന്നു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച രേഖ ഇവ കൈവശം ഉണ്ടായിരിക്കണം.
മിക്ക ജില്ലകളിലെയും ആശുപത്രികളിലെ ഐ.സി.യു സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നിറയുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുമുണ്ട്.
Keywords: Cardiac dept. Covid - 19, Closed, ICU
COMMENTS