തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിസഭായോഗം കൂടിയത്.
ഈ വിഷയത്തില്‍ അതത് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമെടുത്തതാണെന്നും ഇപ്പോള്‍ മാറ്റി ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. എന്നാല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
ഇതോടൊപ്പം ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനും തീരുമാനമായി. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
Keywords: Kerala, No lock down, Covid - 19, Cabinet meeting
COMMENTS