തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി പ്രതിദിന കോവിഡ് ര...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതോടൊപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും 45 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന് എടുക്കണമെന്നും നിര്‍ദ്ദേശം.
ഇതോടൊപ്പം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുവാനും ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കി.
Keywords: Covid cases, Kerala, Strict, Increases
COMMENTS