തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. മിക്ക പോളിംസ് സ്റ്റേഷനുകളിലും രാവിലെ ഏഴു മണി മുതല്‍ തന്നെ വോട...
തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. മിക്ക പോളിംസ് സ്റ്റേഷനുകളിലും രാവിലെ ഏഴു മണി മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര കാണാം.
ആദ്യ രണ്ടു മണിക്കൂറില്‍ 10.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് രാവിലെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
പതിവുപോലെ വോട്ടിംഗ് യന്ത്രം തകരാറിലായ പല കേസുകളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അവിടങ്ങളിലെല്ലാം വോട്ടിംഗ് ചെറിയ തടസ്സപ്പെട്ടു. പുതിയ വോട്ടിംഗ് യന്ത്രങ്ങളെത്തിച്ച് പോളിംഗ് പുനരാരംഭിക്കാന്‍ ശ്രമം നടക്കുന്നു.
കൊല്ലത്തെ മനയില്‍കുളങ്ങര വനിതാ ഐ ടി ഐയിലെ പോളിംഗ് ബൂത്ത്. ഇവിടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളാണ്
പ്രമുഖ സ്ഥാനാര്‍ത്ഥികളും നേതാക്കളുമെല്ലാം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നു. സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്, ഇ ചന്ദ്രശേഖരന്, ഇപി ജയരാജന്, മേഴ്സിക്കുട്ടി അമ്മ, മാണി സി കാപ്പന്, കെ ബാബു, ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ രാവിലെ എട്ടു മണിക്കു മുന്‍പു തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
COMMENTS