തിരുവനന്തപുരം: കേരളത്തില്‍ സ്ഥിതിഗതി വളരെ മോശമാണെന്നു വ്യക്തമാക്കുംവിധം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്കു കുതിച്ചുയര്‍ന്നു....
തിരുവനന്തപുരം: കേരളത്തില്‍ സ്ഥിതിഗതി വളരെ മോശമാണെന്നു വ്യക്തമാക്കുംവിധം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്കു കുതിച്ചുയര്‍ന്നു. രണ്ടു ദിവസം മുന്‍പ് ആറ് ആയിരുന്നതാണ് പത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗബാധിതര്‍. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 977 (956)
കോഴിക്കോട് 791 (778)
തിരുവനന്തപുരം 550 (398)
മലപ്പുറം 549 (528)
തൃശൂര്‍ 530 (509)
കണ്ണൂര്‍ 451 (357)
ആലപ്പുഴ 392 (385)
കോട്ടയം 376 (349)
കൊല്ലം 311 (301)
പാലക്കാട് 304 (140)
കാസര്‍കോട് 286 (260)
പത്തനംതിട്ട 256 (228)
ഇടുക്കി 230 (220)
വയനാട് 191 (187).
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന ആര്‍ക്കും 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1,37,03,838 സാമ്പിളുകള്‍ പരിശോധിച്ചു. 17 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 4767 ആയി.
ഇന്നത്തെ രോഗികളില്‍ 171 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 5596 പേര് സമ്പര്‍ക്ക രോഗികളാണ്. 404 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍കോട് രണ്ടു വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
വിവിധ ജില്ലകളിലായി 1,64,894 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,58,988 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5906 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 982 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന്ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്പോട്ടുകളുണ്ട്.
ചികിത്സയിലായിരുന്ന 2584 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂര്‍ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂര്‍ 278, കാസര്‍കോട് 154 എന്നിങ്ങനെയാണ് ഫലം ഇന്ന് നെഗറ്റീവായത്. 39,778 പേരാണ് ചികിത്സയിലുള്ളത്. 11,15,342 പേര് ഇതുവരെ രോഗമുക്തി നേടി.
Keywords: Covid, Coronavirus, Kerala, India
COMMENTS