ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. കേരളമടക്കമുള...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചിരിക്കുന്നത്.
ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നതിനാലാണ് ഈ ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, EC, State wise, Government employee, Goa


COMMENTS