തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തില്‍. നേമത്തും കഴക്കൂട്ടത്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തില്‍. നേമത്തും കഴക്കൂട്ടത്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനാണ് പ്രിയങ്ക വീണ്ടുമെത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ പ്രിയങ്കയ്ക്ക് നേമത്ത് കെ.മുരളീധന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ സാധിച്ചിരുന്നില്ല.
ഇക്കാരണത്താല്‍ മുരളീധരന് പ്രിയങ്കയെ നേരിട്ട് കണ്ട് പരിഭവം പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. പ്രിയങ്ക പ്രചാരണത്തിന് എത്തിയില്ലെങ്കില്‍ അത് മറ്റു പല വ്യാഖ്യാനങ്ങള്‍ക്കും ഇടവരുത്തുമെന്ന് മുരളീധരന് പ്രിയങ്കയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ നടത്താന്‍ എത്തുമെന്ന് പ്രിയങ്ക അറിയിച്ചത്.
Keywords: Priyanka Gandhi, Nemam, Kazhakuttom, April 3
COMMENTS