സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
വിഎം സുധീരന്‍, പിജെ കുര്യന്‍ എന്നിവരും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞാണ് മത്സരിക്കാനില്ലെന്നു സുധീരന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഏതു വിധേനയും ഭരണം പിടിക്കണമെന്ന ലക്ഷ്യമുള്ളതിനാല്‍ സുധീരന്‍ മത്സരിക്കണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
മത്സരിക്കാനില്ലെന്നു മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ രേഖാമൂലം ഏഴുതി നല്കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി വിമുഖത കാട്ടുന്നതിന്റെ പ്രധാന കാരണം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരാതെ പോയാല്‍ തനിക്കു വന്‍ നഷ്ടം വരുമെന്ന ഭയം കൂടിയാണെന്നു പറയപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയാല്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം മറ്റാര്‍ക്കെങ്കിലും നല്‌കേണ്ടിവരും. ഇപ്പോഴത്തെ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ സ്ഥാനത്തിനായി പിന്നണിയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മുന്നണി തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം കെപിസിസി അദ്ധ്യക്ഷനു മേല്‍ വരും. അതോടെ പിടിച്ച കൊമ്പും ചവിട്ടിയ കൊമ്പും പോകുമെന്ന ഭയം മുല്ലപ്പള്ളിക്കുണ്ട്.
COMMENTS