Prime Minister Modi stated that Bihar is done, and now it is time to win Bengal next and uproot the 'jungle raj' (anarchic rule) there
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ബിഹാര്‍ നേടിയെന്നും അടുത്തത് ബംഗാള്‍ കീഴടക്കി അവിടുത്തെ 'ജംഗിള്‍ രാജ്' (അരാജക ഭരണം) പിഴുതെറിയാനുള്ള സമയമാണെന്നും പ്രധാനമന്ത്രി മോഡി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ വന്‍ വിജയം നേടിയതിന് പിന്നാലെ, വൈകുന്നേരം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സഖ്യകക്ഷികള്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് മോഡി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആ പാര്‍ട്ടി അധികം വൈകാതെ പിളരുമെന്നും മോഡി പറഞ്ഞു. 'കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കുന്നു. 'വോട്ട് മോഷണം' പോലുള്ള അടിസ്ഥാനരഹിതമായ വിഷയങ്ങളില്‍ നിസ്സാരമായ പരാതികള്‍ നല്‍കുന്നു, മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നു... രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസിന് ഒരു നല്ല കാഴ്ചപ്പാടില്ല,' ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞു.
പ്രസംഗത്തിനിടെ, ബിഹാറിലെ എന്‍ ഡി എയുടെ വിജയത്തെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വികസനത്തെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. 'സുശാസന്‍ കി സര്‍ക്കാരിനെ' (നല്ല ഭരണകൂടം) തിരഞ്ഞെടുത്തതിന് സംസ്ഥാനത്തെ പൗരന്മാരെ അഭിനന്ദിക്കുന്നു. ഇന്നത്തെ വിധിയോടെ ബിഹാര്‍ പ്രീണന രാഷ്ട്രീയത്തെയും സ്വജനപക്ഷപാതത്തെയും തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രിക്കു മുമ്പ് കേന്ദ്രമന്ത്രി ജെപി നദ്ദ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും, ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ബിഹാര്‍ 'ജംഗിള്‍ രാജിന് നോ എന്‍ട്രി' നല്‍കിയെന്ന് പറയുകയും ചെയ്തു.
വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം നിര്‍ബന്ധമാണെന്നും അതിനെതിരായ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ബിഹാര്‍ ജനത രാജ്യത്തിന്റെ മുഴുവന്‍ മാനസികാവസ്ഥയും അറിയിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇന്ന് ബിഹാറില്‍ അവസാന പടിയിലെത്തിയത്, ഷാ പറഞ്ഞു.
Summary: Prime Minister Modi stated that Bihar is done, and now it is time to win Bengal next and uproot the 'jungle raj' (anarchic rule) there. The Prime Minister was speaking at the BJP headquarters in Delhi, addressing party workers in the evening, after the NDA registered a resounding victory in the Bihar Assembly elections.
Modi also warned that allies need to be wary of the Grand Old Party (Congress). He further predicted that the party would split soon.
"The Congress criticises the Election Commission, makes frivolous complaints about baseless issues like 'vote chori', divides people on the basis of religion and caste... The Congress has no positive vision for the country," Modi said in his address to BJP workers and supporters at the party headquarters in Delhi.


COMMENTS