ഇന്ത്യ: 329 (48.2) ഇംഗ്‌ളണ്ട് 322/9 (50) പുണെ: ഉദ്വേഗം അതിന്റെ കൊടുമുടി കയറിയ മത്സരത്തില്‍ ഇംഗ്‌ളണ്ടിനെ ഏഴു റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്...
ഇന്ത്യ: 329 (48.2) ഇംഗ്‌ളണ്ട് 322/9 (50)
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്‌ളണ്ടിന് നല്ല തുടക്കമല്ല കിട്ടയത്. ജാസണ്‍ റോയ് 14 റണ്‍സെടുത്തു നില്‍ക്കെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. ജോണി ബെയര്‍ സ്‌റ്റോ ഒരു റണ്‍സ് മാത്രം നേടി നില്‍ക്കെ ഭുവനേശ്വറിന്റെ പന്തില്‍ എല്‍ബി ആയി മടങ്ങി. പിന്നീട് ബെന്‍ സ്റ്റോക്‌സും (35), ഡേവിഡ് മലനും (50) ചേര്‍ന്ന് കളി തിരിച്ചുപിടിച്ചു. ജോസ് ബട്‌ലര്‍ (15) വീണ്ടും പരാജയപ്പെട്ടപ്പോള്‍ ലിവിംഗ്‌സ്റ്റണ്‍ 31 പന്തില്‍ 36 റണ്‍സുമായി പ്രതിരോധിക്കാന്‍ നേക്കി പരാജയപ്പെട്ടു.
പുണെ: ഉദ്വേഗം അതിന്റെ കൊടുമുടി കയറിയ മത്സരത്തില്‍ ഇംഗ്‌ളണ്ടിനെ ഏഴു റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം മത്സരവും പരമ്പരയും ജയിച്ചു.
ശിഖര്‍ ധവാന്‍ (67), ഋഷഭ് പന്ത് (78), ഹര്‍ദിക് പാണ്ഡ്യ (64) എന്നിവരുടെ മികവിലാണ് ഇന്ത്യ 329 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുരുതുരാ പൊഴിഞ്ഞതാണ് ഇന്ത്യയ്ക്കു വിനയായത്.
ഓപ്പണിംഗ് സഖ്യത്തില്‍ രോഹിത് വലുതായി തിളങ്ങാത്തതിന്റെ ക്ഷീണം കൂടി ധവാന്‍ തീര്‍ത്തു. ഇരുവരും ചേര്‍ന്ന് 103 റണ്‍സ് നേടി. ഇരുവരും അടുത്തടുത്തു പുറത്തായതിനു പിന്നാലെ കോലിയും (7) കെ.എല്‍ രാഹുലും (7) വന്നുപോയി. ഇതോടെ പ്രതിസന്ധിയിലായ ഇന്ത്യയെ ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കൈപിടിച്ചു കയറ്റുകയായിരുന്നു.
That Winning Feeling 👏👏#TeamIndia beat England by 7 runs in the third & final @Paytm #INDvENG ODI and complete a 2-1 series win. 👍👍
— BCCI (@BCCI) March 28, 2021
Scorecard 👉 https://t.co/wIhEfE5PDR pic.twitter.com/mqfIrwJKQb
അഞ്ചാം വിക്കറ്റില്‍ പാണ്ഡ്യ-പന്ത് സഖ്യം 99 റണ്‍സ് നേടി. വാലറ്റത്ത് ക്രുണാല്‍ പാണ്ഡ്യയും (25) ഷാര്‍ദുല്‍ താക്കൂറും (30) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അവസാന ഓവറുകളില്‍ 11 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.
യഥാര്‍ത്ഥ കളി പിന്നീടായിരുന്നു. 83 പന്തില്‍ 95 റണ്‍സുമായി സാം കറന്‍ എന്ന ഒറ്റയാന്‍ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. മൊയീന്‍ അലി (29) വീണതിനു ശേഷം ആദില്‍ റഷീദിനെ (19) കൂട്ടുപിടിച്ചു സാം കറന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പ് അമ്പരപ്പിലായി. താക്കൂറിന്റെ പന്തില്‍ കോലി ക്യാച്ചെടുത്ത് റഷീദിനെ മടക്കി. പിന്നാലെ വന്ന മാര്‍ക്ക് വുഡ് 21 പന്തില്‍ 14 റണ്‍സെടുത്ത് കറന് പിന്തുണ നല്കിയെങ്കിലും ഹര്‍ദിക് അദ്ദേഹത്തെ റണ്‍ ഔട്ടാക്കി ഇന്ത്യയെ രക്ഷിച്ചു. തുടര്‍ന്നു വന്ന റീസ് ടോപ് ലിക്ക് ഒരു പന്തില്‍ ഒരു റണ്‍ മാത്രമേ സമ്പാദിക്കാനായുള്ളൂ.
Keywords: India, England, ODI, Virat Kohli
COMMENTS