ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം സ്വന്തമാക്കി തമിഴ് സൂപ്പര്‍ താരം രജനികാന്ത്. സിനിമാ മേഖലയില...
ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം സ്വന്തമാക്കി തമിഴ് സൂപ്പര്‍ താരം രജനികാന്ത്. സിനിമാ മേഖലയിലെ അരനൂറ്റാണ്ടു കാലത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിനുള്ള അംഗീകാരം.
നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്‌ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ സമിതിയാണ് രജനികാന്തിനെ ഈ അവാര്‍ഡിന് പരിഗണിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Keywords: Dada sahib phalke award, Rajanikanth, Cinema
COMMENTS