തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ള എല്ലാവരും കോവിഡ് വാക്സിന് സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇ...
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ള എല്ലാവരും കോവിഡ് വാക്സിന് സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും വിമുഖത കാട്ടാതെ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് വര്‍ദ്ധിച്ചു വരുന്നതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി മുന്‍ഗണനാക്രമമനുസരിച്ച് വാക്സിന് സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
Keywords: Covid vaccination, Health department, School open
COMMENTS