തിരുവനന്തപുരം: നടി അഹാന കൃഷ്ണയെ പൃഥ്വിരാജ് ചിത്രം ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാത...
തിരുവനന്തപുരം: നടി അഹാന കൃഷ്ണയെ പൃഥ്വിരാജ് ചിത്രം ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ദിവസം നടിയുടെ പിതാവും നടനുമായ കൃഷ്ണകുമാര്‍ തന്റെ രാഷ്ട്രീയബന്ധം കാരണമാണ് അഹാനയെ ചിത്രത്തില്‍ ഒഴിവാക്കിയതെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ഇതിന് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
ചിത്രത്തിലേക്ക് അഹാനയെ പരിഗണിച്ചുയെന്നത് ശരിയാണെന്നും എന്നാല്‍ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റിയൂം ട്രയലിനും ശേഷം മാത്രമായിരിക്കുമെന്നും അറിയിച്ചിരുന്നതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ചിത്രത്തിലേക്ക് പരിഗണിച്ച കാര്യം പുറത്തു പറയരുതെന്നും വ്യക്തമാക്കിയിരുന്നതായും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ഇത് പുറത്താകുകയും കോസ്റ്റിയൂം ട്രയലിന്റെ ചിത്രങ്ങള്‍ വന്നപ്പോള്‍ നടി ചിത്രത്തിന് അനുയോജ്യയല്ല എന്ന് മനസ്സിലായപ്പോള്‍ വിവരം അറിയിക്കുകയുമായിരുന്നെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
Keywords: Actress Ahana Krishna, Prithwiraj film, Actor Krishnakumar, B.J.P
COMMENTS