. ന്യൂഡല്‍ഹി: കര്‍ഷക റാലിയുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെതിരെ ശശി തരൂര്‍ എം.പി അടക്കമുള്ള...
. ന്യൂഡല്‍ഹി: കര്‍ഷക റാലിയുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെതിരെ ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍.
ശശി തരൂരും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് തുടങ്ങിയവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ മരിച്ചതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റാണ് വിവാദമായത്.
Keywods: Shashi Tharoor, Supreme court, Farmers strike
COMMENTS