ചെന്നൈ: തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീ...
ചെന്നൈ: തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു.
33 അംഗ മന്ത്രിസഭയില്‍ ഭരണകക്ഷിയുടെ അംഗബലം 11 മാത്രമായി ചുരുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവച്ചു.
വിശ്വാസ വോട്ടെടുപ്പിന് മുന്‍പുതന്നെ മുഖ്യമന്ത്രി വി.നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതേതുടര്‍ന്ന് സ്പീക്കര്‍ വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നു.
വിശ്വാസവോട്ട് ഇന്ന് നടക്കാനിരിക്കെ കഴിഞ്ഞ ദിവസം രണ്ട് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. രാജിവച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
Keywords: Puthuchery government, Loses majority, Congress, B.J.P
COMMENTS