സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ പൊതുവേ യു ഡി എഫ് അനുകൂല നില. ഭരണവിരുദ്ധ വികാര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ പൊതുവേ യു ഡി എഫ് അനുകൂല നില. ഭരണവിരുദ്ധ വികാരം ഇടതു മുന്നണിയെ ബാധിച്ചിട്ടുണ്ട്. എന്‍ ഡി എ പല കേന്ദ്രങ്ങളിലും മുന്നിലേക്ക് വരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. മറ്റ് കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. ഭൂരിഭാഗം കോര്‍പ്പറേഷനുകളിലും യു.ഡി.എഫ്. മുന്നിലാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍.ഡി.എഫ്. ലീഡ് നിലനിര്‍ത്തുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്.-ന് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. നഗരസഭകളില്‍ യു.ഡി.എഫ്. വ്യക്തമായ മുന്നേറ്റം നേടി.
മുനിസിപ്പാലിറ്റികള്‍: എല്‍.ഡി.എഫ് 31, യു.ഡി.എഫ് 41, എന്‍.ഡി.എ 3.
ബ്ലോക്ക് പഞ്ചായത്തുകള്‍: എല്‍.ഡി.എഫ് 66, യു.ഡി.എഫ് 60, എന്‍.ഡി.എ 2.
ഗ്രാമപഞ്ചായത്തുകള്‍: എല്‍.ഡി.എഫ് 297, യു.ഡി.എഫ് 261, എന്‍.ഡി.എ 26.


COMMENTS