ന്യൂഡല്‍ഹി: പഞ്ചാബി നടന്‍ ദീപ് സിങ് സിദ്ധു അറസ്റ്റില്‍. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടി...
ന്യൂഡല്‍ഹി: പഞ്ചാബി നടന്‍ ദീപ് സിങ് സിദ്ധു അറസ്റ്റില്‍. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയതിനാണ് നടനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ധുവാണെന്നും തങ്ങള്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നും കര്‍ഷക സംഘടനകളും ഇയാളുടെ ബി.ജെ.പി ബന്ധം ഉയര്‍ത്തിക്കാട്ടി രാജ്യസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരും ആരോപണം ഉന്നയിച്ചിരുന്നു. ചെങ്കോട്ടയിലെ ആക്രമസംഭവങ്ങള്‍ക്ക് ശേഷം സിദ്ധു ഒളിവില്‍ പോയിരുന്നു.
Keywords: Panjab actor Deep Sidhu, arrest, Delhi police, Republic day violence
COMMENTS