തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മ...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് താന്‍ പറഞ്ഞു എന്ന വിധത്തിലുള്ള പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ നിലപാട് അല്ലെന്ന് എം.എ ബേബി വ്യക്തമാക്കി. പ്രസ്താവന വിവാദമായ സാഹര്യത്തിലാണ് തിരുത്ത്.
ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി വരുമ്പോള്‍ ഇടതു സര്‍ക്കാരാണ് ഭരണത്തിലുള്ളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും സാമൂഹിക സമവായമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബലംപ്രയോഗിച്ച് പാര്‍ട്ടിയുടെ നിലപാട് നടപ്പാക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: CPM, M.A Baby, Sabarimala ladies entry issue
COMMENTS