തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്. ഈ കേസിലെ പരാതിക്കാരനുമായുള്ള സംഭാഷണമാണ്...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്. ഈ കേസിലെ പരാതിക്കാരനുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്.
ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്‍കിയെന്നും പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്.
പിന്‍വാതില്‍ നിയമമാണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് രൂപ വാങ്ങും മുന്‍പ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തായത്.
നെയ്യാറ്റിന്‍കര സ്വദേശികളില്‍ നിന്നും ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്യുകയും നിയമന ഉത്തരവ് നല്‍കുകയും ചെയ്ത് പണം തട്ടിയെടുത്തു എന്നതായിരുന്നു സരിതയ്ക്ക് എതിരായി നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി.
അതേസമയം പരാതി നല്‍കി നാലു മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
Keywords: Job fraud case, Saritha's voice clip, Leaked, Police
COMMENTS