കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതിക...
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നെന്നും ഈ തുക ഇയാള്‍ ഡോളര്‍ ആക്കി മാറ്റിയിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റംസ് പരിശോധിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അഞ്ചാംപ്രതിയാണ് സന്തോഷ് ഈപ്പന്‍. സ്വപ്‌ന സുരേഷ്, സരിത്ത്, ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ്, എം.ശിവശങ്കര്‍ കേസിലെ മറ്റ് നാല് പ്രതികള്‍.
Keywords: Dollar smuggling case, Santhosh Eappan, Arrest, Customs
COMMENTS