ആലപ്പുഴ: ബി.ഡി.ജെ.സ് പിളര്‍ന്നു. ഒരു വിഭാഗം പാര്‍ട്ടിവിട്ട് ബി.ജെ.എസ് (ഭാരതീയ ജനസേന) എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍ ബി.ഡി.ജെ...
ആലപ്പുഴ: ബി.ഡി.ജെ.സ് പിളര്‍ന്നു. ഒരു വിഭാഗം പാര്‍ട്ടിവിട്ട് ബി.ജെ.എസ് (ഭാരതീയ ജനസേന) എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍ ബി.ഡി.ജെ.എസ് നേതാവ് എന്‍.കെ നീലകണ്ഠനാണ് പ്രസിഡന്റ്. എന്‍.ഡി.എയില്‍ തുടരാന്‍ താത്പര്യമില്ലാത്തതാണ് ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും സംസ്ഥാനത്തെ ബി.ജെ.പി നിര്‍വീര്യമാണെന്നും ബി.ജെ.എസ് നേതാക്കള്‍ ആരോപണമുന്നയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും ബി.ജെ.എസ് നേതാക്കള്‍ വ്യക്തമാക്കി.
Keywords: BDJS, BJS, NDA, UDF
COMMENTS