ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. പ്രത്യേക കോടതി ജഡ്ജിയുടെ...
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ചാണ് നടപടി.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കക്ഷികള്‍കൂടി സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നേരത്തെ വിചാരണ കോടതി നടപടികള്‍ ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാലും സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
Keywords: Supreme court, Actress attacked case, Six months extends
COMMENTS