കണ്ണൂർ: ദയ എന്ന വാക്കിൻറെ അർത്ഥം പോലും അറിയാത്ത എംസി ജോസഫൈന് വലിയ ശമ്പളവും കാറും നൽകി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചിരിക്കുന്നത്...
കണ്ണൂർ: ദയ എന്ന വാക്കിൻറെ അർത്ഥം പോലും അറിയാത്ത എംസി ജോസഫൈന് വലിയ ശമ്പളവും കാറും നൽകി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചിരിക്കുന്നത് എന്തിനാണെന്ന് വിഖ്യാത സാഹിത്യകാരൻ ടി പത്മനാഭൻ .
തിരഞ്ഞെടുപ്പ് മുന്നൊരുക്ക ത്തിൻറെ ഭാഗമായി തൻറെ വീട്ടിൽ സന്ദർശനത്തിന് എത്തിയ സിപിഎം നേതാവ് പി ജയരാജനോടാണ് ടി പത്മനാഭൻ രൂക്ഷമായി പ്രതികരിച്ചത്.
പത്തനംതിട്ടയിൽ കിടപ്പിലായ വൃദ്ധയോട് പരാതി ബോധിപ്പിക്കാൻ നേരിട്ട് ഹാജരാകണമെന്ന് ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു.
തള്ളക്ക് നേരിട്ട് എത്തിയാൽ എന്താ കുഴപ്പം എന്ന് ജോസഫൈൻ ചോദിച്ചതായും ആക്ഷേപമുയർന്നിരുന്നു. ഇതിനെതിരെയാണ് പത്മനാഭൻ രൂക്ഷമായി പ്രതികരിച്ചത്.
ഫലത്തിൽ സാഹിത്യകാരൻ്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ സിപിഎം നേതാക്കൾക്ക് അത് വേണ്ടിയിരുന്നില്ല എന്ന തോന്നലാണ് പിന്നീട് ഉണ്ടായത്.
ഇതേസമയം വിഷയം ടി പത്മനാഭൻ ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കുകയും വൻ വിവാദമാവുകയും ചെയ്തതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് എം സി ജോസഫൈൻ.
COMMENTS