തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ വിഷയം മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെന്ന് വിദഗ്ദ്ധസമിതി അന്വേഷണ റിപ്പോര്‍ട്ട്. കരാര്‍ മുഖ്യമന്ത്രിയുടെ ...
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ വിഷയം മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെന്ന് വിദഗ്ദ്ധസമിതി അന്വേഷണ റിപ്പോര്‍ട്ട്. കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെ അല്ല തയ്യാറാക്കിയതെന്നും അന്നത്തെ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ സ്വന്തംനിലയില്‍ കരാര്‍ നടപ്പിലാക്കുകയായിരുന്നെന്നും മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്കും മുന്‍ ഐ.ടി സെക്രട്ടറി ടോം ജോസിനും ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് സമിതി നല്‍കിയിരിക്കുന്നത്. കരാര്‍ നടപ്പാക്കിയവര്‍ക്ക് സാങ്കേതിക - നിയമ വൈദഗ്ദധ്യം വേണ്ടത്ര ഇല്ലെന്നും കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. കരാര്‍ യു.എസ് കോടതി പരിധിയിലായതിനാല്‍ കമ്പനിക്കെതിരെ നടപടി എടുക്കുന്നത് പ്രയാസകരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
COMMENTS