ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നൂറോളം പേര്‍ വരുന്ന സംഘം എത...
ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നൂറോളം പേര്‍ വരുന്ന സംഘം എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘം കര്‍ഷകരുടെ ടെന്റുകള്‍ പൊളിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
സംഘമായി എത്തിയവര്‍ തങ്ങള്‍ പ്രദേശവാസികളാണെന്നും കര്‍ഷകര്‍ പ്രദേശത്ത് സമരംചെയ്യന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ആരോപിച്ചാണ് കര്‍ഷകരെ നേരിട്ടത്. തുടര്‍ന്ന് അവര്‍ കര്‍ഷകര്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയപതാകയെ അപമാനിച്ചെന്നും ആരോപിച്ച് കര്‍ഷകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി.
സംഘം കര്‍ഷകരുടെ ടെന്റുകള്‍ പൊളിക്കാന്‍ ശ്രമിച്ചത് കര്‍ഷകര്‍ ചെറുത്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു.
സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു.
Keywords: Farmers strike, Group of people, Singhu border
COMMENTS