കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജന്റെ നില അതീവ ഗുരുതരം. കോവിഡ് ബാധിച്ചതിനു പിന്നാലെ ന്യൂമോ...
കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജന്റെ നില അതീവ ഗുരുതരം. കോവിഡ് ബാധിച്ചതിനു പിന്നാലെ ന്യൂമോണിയ പിടിപെട്ട അദ്ദേഹത്തിനെ കടുത്ത പ്രമേഹവും അലട്ടുന്നതാണ് നില ഗുരുതരമാക്കിയത്.
ജനുവരി 18 ന് കോവിഡ് ബാധിതനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ നില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ ഇന്നു വൈകിട്ട് മൂന്നു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ദധസംഘം പരിശോധിക്കും.
keywords: M.V Jayarajan, Covid - 19, Pariyaram medical college, Critical
COMMENTS