നയ്പിതോ: മ്യാന്‍മര്‍ വീണ്ടും സൈനിക ഭരണത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ആങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട...
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ചൊവ്വാഴ്ച അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക നടപടി. രാജ്യ തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍എല്‍ഡി വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുയെന്നാണ് സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷപാര്‍ട്ടിയുടെ ആരോപണം.
സൈനിക നടപടികളോട് വൈകാരികമായി പ്രതികരിക്കരുതെന്നും നിയമപ്രകാരം മാത്രമേ പ്രവര്‍ക്കാവൂയെന്നും ഭരണകക്ഷി വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം യാങ്കോണിലും നയ്പിതോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
COMMENTS