കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്...
കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇന്നു തന്നെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസിന്റെ തന്നെ ഡോളര്‍ക്കടത്ത് കേസില്‍ക്കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയില്‍ മോചിതനാകാനാകും. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കറുള്ളത്.
Keywords: Highcourt, M.Sivsankar, Bail, E.D, Customs
COMMENTS