ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാവിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി എന്‍.ഐ.എ. ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി അദ്ധ്യക്ഷന്...
ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാവിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി എന്‍.ഐ.എ. ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍.ഐ.എ സമന്‍സ് അയച്ചത്. നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയ്‌ക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ്.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.ഐ.എ നടപടി. ഈ മാസം 19 ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ചിരിക്കുന്ന ട്രാക്ടര്‍ റാലിക്ക് മാറ്റമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
Keywords: Farm union leader, NIA, Notice, Republic day
COMMENTS