ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്തരുതെന്ന് കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡര്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്തരുതെന്ന് കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡര്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്താനിരിക്കെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥന നടത്തിയത്.
കര്‍ഷകരില്‍ വിശ്വാസമുണ്ടെന്നും അവര്‍ യുക്തിസഹമായ തീരുമാനമെടുക്കുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി വിദഗ്ദ്ധ സമിതി നിയോഗിച്ചിട്ടുണ്ടെന്നും അതിനായുള്ള സമയം അനുവദിക്കണമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അതേസമയം ഉറച്ച തീരുമാനവുമായി കര്‍ഷകര്‍ മുന്നോട്ടുപോകുകയാണ്. റാലിക്കായി കൂടതല്‍ ട്രാക്ടറുകള്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. റാലിയില്‍ പങ്കെടുപ്പിക്കുന്നതിനായി കൂടുതല്‍ കര്‍ഷകരെ 20 നു തന്നെ ഡല്‍ഹിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷക സംഘടനകള്‍.
Keywords: Farmer's strike, Republic day, Tractor rally
COMMENTS