ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 73 -ാം ചരമവാര്‍ഷിക ദിനമായ ഇന്ന് സദ്ഭാവനാദിനമായി ആചരിക്കാന്‍ തീരുമാനിച്ച് കാര്‍ഷിക നിയമങ്ങള്‍ പ...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 73 -ാം ചരമവാര്‍ഷിക ദിനമായ ഇന്ന് സദ്ഭാവനാദിനമായി ആചരിക്കാന്‍ തീരുമാനിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍.
ഗാന്ധിജിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് നിരാഹാരമിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ നിരാഹാരമിരിക്കാനാണ് തീരുമാനം.
ഇതിലൂടെ സമാധാനപരമായ സമരരീതിയാണ് തങ്ങളുടേതെന്ന് വ്യക്തമാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. സമാധാനപരമായ സമരരീതിയാണ് തങ്ങളുടേതെന്നും രാജ്യത്തെ ജനങ്ങളെ തങ്ങളുടെ ഈ സമരത്തിലേക്ക് ക്ഷണിക്കുന്നതായും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം റിപ്പബ്ലിക് ദിനത്തിലും തുടര്‍ന്നും നടക്കുന്നത് തങ്ങളുടെ പ്രക്ഷോഭത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ഭാഗമാണെന്നും ബി.ജെപിയാണ് ഇതിനു പിന്നിലെന്നും കര്‍ഷക നേതാക്കള്‍ ആരോപണം ഉന്നയിച്ചു.
Keywords: January 30, Farmers fasting, Peaceful protection
COMMENTS