ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സുരക്ഷാ പ്രശ്‌നം പറഞ്ഞ് തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്...
ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കെത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സുരക്ഷാ പ്രശ്‌നം പറഞ്ഞ് തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എത്തിയ കെ.പി.സി.സി അംഗം സി.പി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിപാടിക്ക് 150 പേര്‍ക്കായിരുന്നു പ്രവേശനമുണ്ടായിരുന്നത്. പ്രതിപക്ഷത്തിന് ക്ഷണമുണ്ടായിരുന്നില്ല. യോഗം തുടങ്ങിക്കഴിഞ്ഞ് എത്തിയ മാത്യുവിനോട് പൊലീസുകാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് പുറത്തിറങ്ങിയ മാത്യു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം പട്ടയ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് താന്‍ എത്തിയതെന്ന് മാത്യു വ്യക്തമാക്കി.
Keywords: Congress lesder, Chief minister, Meeting, Idukki
COMMENTS