കണ്ണൂര്‍: കേരളത്തിലെ സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. എന്നാല്‍, പഞ്ചായത്തു തിരഞ്ഞെടുപ്പിന...
കണ്ണൂര്‍: കേരളത്തിലെ സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
എന്നാല്‍, പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണം അവസാനിച്ച വേളയില്‍ മുഖ്യമന്ത്രി നടത്തിയ ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
വാക്സിന് എത്രത്തോളം ലഭ്യമാകുമെന്നത് വേറെ ചിന്തിക്കേണ്ട കാര്യമെന്നും എങ്കിലും ഇവിടെ നല്കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും വിതരണം ചെയ്യുകയെന്നും വിജയന് പറഞ്ഞു.
ആരില്‍ നിന്നും വാക്സിനായി സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബോധപൂര്‍വം നടത്തയതാണ് ഈ പ്രഖ്യാപനമെന്നും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി.
Keywords: Kerala, Covid, Vaccine, Pinarayi Viajayan
COMMENTS