അഡലെയ്ഡ്: 36 റണ്‍സിന് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്സ് അവസാനിപ്പിച്ച് മാനംകെട്ട ഇന്ത്യന്‍ ടീമിനെതിരേ വിമര്‍ശ...
അഡലെയ്ഡ്: 36 റണ്‍സിന് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്സ് അവസാനിപ്പിച്ച് മാനംകെട്ട ഇന്ത്യന്‍ ടീമിനെതിരേ വിമര്‍ശനങ്ങളുടെ പ്രളയം.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര രാജ്യത്തിനു തന്നെ അപമാനം വരുത്തിവച്ചത്.
1.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഇന്ത്യയെ ഒതുക്കുകയായിരുന്നു ഓസീസ് ബൗളര്‍മാര്‍. ടെസ്റ്റില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറുമാണിത്. 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ മാനക്കേട്. അതും പഴങ്കഥയാക്കിയിരിക്കുന്നു വിരാട് കോലിയും കൂട്ടരും.
ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടില്ലെന്നതും ശ്രദ്ധേയാണ്. 9 റണ്‍സെടുത്ത നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍!
എട്ടു റണ്‍സ് മാത്രം വഴങ്ങി അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് പിഴുത ജോഷ് ഹെയ്സല്‍വുഡും നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്ത്.
ചരിത്രത്തിലെ ഏറ്റവും മാനംകെട്ട സ്കോര്‍ നേടി അപമാനഭാരത്തില്‍ കുളിച്ചുനില്ക്കുന്ന ഇന്ത്യന്‍ ടീമിന് പുതിയ ആത്മവിശ്വാസവും വഴിയും തെളിച്ചുകൊടുക്കാന്‍ രാഹുല്‍ ദ്രാവിഡിനെ അടിയന്തരമായി ഓസ്ട്രേലിയയിലേക്ക് അയയ്ക്കണമെന്ന് മുന്‍ ക്യാപ്ടന് ദിലീപ് വെങ്സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ മതില് എന്നറിയിപ്പെട്ടിരുന്ന ദ്രാവിഡിന്റെ തന്ത്രങ്ങളും ക്ഷമയുമാണ് ഇത്തരം ഘട്ടങ്ങളില്‍ ഒരു ടീമിന് ആവശ്യമെന്നും വെങ്സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യന്‍ ടീമിനെ ഇങ്ങനെ കാണേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും ഓസ്ട്രേലിയയുടെ ഗംഭീര പ്രകടനം വച്ച് ഇത്തരമൊരു തോല്‍വിയില്‍ അത്ഭുതമില്ലെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
ഇതേസമയം, എവിടെയായിരുന്നു നിങ്ങളുടെ വ്യക്തിഗത ഗെയിം ളാന്‍ എന്നാണ് ക്യാപ്ടന് വിരാട് കോലി ടീം അംഗങ്ങളോടു ചോദിച്ചത്. നാലു റണ്‍സ് മാത്രമെടുത്ത തന്റെ ഗെയിം പ്ളാന്‍ എന്തായിരുന്നു എന്നു കോലി പറയുന്നുമില്ല.
ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ സ്കോര്‍ വച്ച് ഒടിപി ഉണ്ടാക്കിയിരിക്കുകയാണ് രസികന്മാര്. 49204084041 ആയിരുന്നു ഓരോ ബാറ്റ്സ്മാനും നേടിയ സ്കോറുകളുടെ അക്കം. ആരും രണ്ടക്കം കടക്കാത്തതിനാല്‍ സംഖ്യ കൃത്യമായി നില്ക്കുന്നു. ഈ ഒടിപി മറക്കാതെ സൂക്ഷിക്കാമെന്ന് വിരാട് കോലിയുടെ വിമര്‍ശകനായ വീരേന്ദര്‍ സെവാഗ് അടക്കം പറയുന്നു.
Keywords: Team India, Australia, Cricket, Virat Kohli, Test, 36, OTP
COMMENTS