നെടുമ്പാശേരി: ചുട്ടുപൊള്ളുന്ന റോഡിലൂടെ നായയെ കാറിനുപിന്നില്‍ കെട്ടി വലിച്ച കൊടും ക്രൂരത ചെയ്ത ചാലാക്ക കോരമ്പന്‍ വീട്ടില്‍ കെ കെ യൂസഫിനെ പൊലീ...
നെടുമ്പാശേരി: ചുട്ടുപൊള്ളുന്ന റോഡിലൂടെ നായയെ കാറിനുപിന്നില്‍ കെട്ടി വലിച്ച കൊടും ക്രൂരത ചെയ്ത ചാലാക്ക കോരമ്പന്‍ വീട്ടില്‍ കെ കെ യൂസഫിനെ പൊലീസ് അറസ്റ്റു ചെയ്തു.
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ നിയമപ്രകാരം ചെങ്ങമനാട് പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് ഇആയാളെ അറസ്റ്റുചെയ്തത്.
കാറിന്റെ പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോവുകയായിരുന്നു വളര്‍ത്തുനായയെ. വഴിയില്‍ ഉപേക്ഷിക്കാനായാണ് ഇങ്ങനെ കൊണ്ടുപോയത്. റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന നായയുടെ അവസ്ഥ ലോകത്തെ അറിയിച്ചത് ബൈക്ക് യാത്രികനായ നിഖില്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരനാണ്.
നിഖില്‍ ദൃശ്യം പകര്‍ത്തുകയും കാര്‍ തടയുകയും ചെയ്തു. എന്നാല്‍, യൂസഫ് വളരെ ക്ഷുഭിതനായി നിഖിലിനോടു സംസാരിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ നായയെ വഴിയിലുപേക്ഷിച്ചു പോയി. ദേഹമാസകലം മുറിവേറ്റ നായ ഓടി രക്ഷപ്പെട്ടു. നിഖില്‍ എടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കെട്ടിവലിച്ചുകൊണ്ടു പോകുന്ന നായയുടെ ദൈന്യത കണ്ടു മറ്റൊരു നായ കുരച്ചുകൊണ്ട് പിന്നാലെ ഓടുകയും ചെയ്തു.
മൃഗക്ഷേമ പ്രവര്‍ത്തക സംഘടനയായ 'ദയ' നായയെ പിന്നീട് കണ്ടെത്തി ഏെറ്റടുത്തു. ഒപ്പം ഓടിയ നായയേയും ദയ പ്രവര്‍ത്തകര്‍ രക്ഷിച്ചുകൊണ്ടുപോയി.
ഇന്നു പകല്‍ പതിനൊന്നോടെ ചാലാക്ക -കണക്കന്‍കടവ് റോഡിലാണ് ക്രൂരസംഭവം നടന്നത്. കെഎല്‍ 6379 എന്ന കാറിനു പിന്നിലാണ് കെട്ടിവലിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.
യൂസഫിനെതിരേ കേസെടുത്തു നടപടികള്‍ ആരംഭിച്ചതിനൊപ്പം ഇയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു.
https://fb.watch/2jrD6aV-Hk/
COMMENTS