തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ മാസം 17 ന് ആണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഡിസംബര്‍ 17 ലെ യോഗത്തിനു ശേഷം സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ജനുവരി ആദ്യത്തെ ആഴ്ച തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം നീണ്ടുപോകുകയായിരുന്നു.
Keywords: School reopen, Chief minister Pinarayi Vijayan, Meeting
COMMENTS