തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഡിസംബര്‍ പത്തിന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഡിസംബര്‍ പത്തിന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസമാണ് രവീന്ദ്രനെ വിളിപ്പിച്ചിരിക്കുന്നത്.
ആദ്യം നോട്ടിസ് നല്കിയപ്പോള് രവീന്ദ്രന് കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഹാജകരാകില്ലെന്ന് രവീന്ദ്രന് ഇഡിയെ അറിയിച്ചു.
രണ്ടാം വട്ടം നോട്ടിസ് കൊടുത്തപ്പോള്‍ കോവിഡ് തുടര്‍ ചികിത്സകള്‍ക്കായി രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
ഇതോടെ മൂന്നാമതും നോട്ടീസ് കൊടുക്കുകയായിരുന്നു. ഇനിയും വിട്ടുനില്ക്കാതെ ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ രവീന്ദ്രനോട് സിപിഎം നേതൃത്വവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമയം നീണ്ടതോടെ, ഇഡി ഉദ്യോഗസ്ഥര്‍ രവീന്ദ്രനെക്കുറിച്ചു കിട്ടാവുന്നത്ര തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി അവിടെ രവീന്ദ്രന് ഇടപാടുകളുണ്ടോ എന്നു പരിശോധിച്ചിരുന്നു.
പ്രൊക്ലൈനര്‍ വാടകയ്ക്ക് നല്കിയ ഇനത്തില്‍ രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് എല്ലാ മാസവും ലക്ഷങ്ങള്‍ പോകുന്നുണ്ടെന്ന് ഇഡി കണ്ടെത്തി.
രവീന്ദ്രന് കേരളത്തിലുള്ള സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വേണമെന്നു രജിസ്ട്രേഷന് വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടിരുന്നു.
COMMENTS