തിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെ പരാതിയുമായി കസ്റ്റംസ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്നവര്‍ക്കൊപ്പം കസ്റ്റം...
തിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെ പരാതിയുമായി കസ്റ്റംസ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കാണാനെത്തുന്നവര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കിയ ജയില്‍ വകുപ്പിനെതിരെയാണ് പരാതി.
കോഫെപോസ ബോര്‍ഡിനും ജയില്‍ വകുപ്പിനുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ട് ജയില്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ ഉന്നതര്‍ക്കെതിരെ സ്വപ്ന മൊഴി നല്‍കിയ സാഹചര്യത്തില്‍ അവരുടെ ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നുമാണ് കസ്റ്റംസിന്റെ വാദം. ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനും കസ്റ്റംസ് ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്.
Keywords: Customs, Jail department, Gold smuggling case, Swapna Suresh
COMMENTS