ഷാര്‍ജ: ഒന്നാം സ്ഥാനക്കാരായ മുംബയ് ഇന്ത്യന്‍സിനെ 10 വിക്കറ്റിന് നിഷ്പ്രഭരാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎലില്‍ പ്‌ളേ ഓഫ് ഉറപ്പാക്കി. മും...
ഷാര്‍ജ: ഒന്നാം സ്ഥാനക്കാരായ മുംബയ് ഇന്ത്യന്‍സിനെ 10 വിക്കറ്റിന് നിഷ്പ്രഭരാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎലില്‍ പ്‌ളേ ഓഫ് ഉറപ്പാക്കി.
മുംബയ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 149 റണ്‍സിന്റെ ലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ, 17.1 ഓവറില്‍ 151 റണ്‍സെടുത്തുകൊണ്ട് ഹൈദരാബാദ് മറികടക്കുകയായിരുന്നു.
ഈ ജയത്തോടെ, കൊല്‍ക്കത്തയെ പിന്തള്ളി നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് പ്‌ളേ ഓഫ് റൗണ്ടിലെത്തുകയും ചെയ്തു.
ഹൈദരാബാദ് പ്‌ളേ ഓഫ് കടന്നതും അന്തസ്സായാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ നാലാം സ്ഥാനത്തേയ്ക്കു മാറ്റിക്കൊണ്ട് മൂന്നാം സ്ഥാനമാണ് ഹൈദരാബാദ് നേടിയിരിക്കുന്നത്. ഹൈദരാബാദിന്റെ നെറ്റ് റണ്‍റേറ്റ് -0.172 ആണ്. ഹൈദരാബാദിന്റെ റണ്‍ റേറ്റ് +0.608 ആണ്.
— SunRisers Hyderabad (@SunRisers) November 3, 2020
ക്യാപ്ടന്റെ കളി കളിച്ച ഡേവിഡ് വാര്‍ണറും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയും ചേര്‍ന്നാണ് ഹൈദരാബാദിന് ഗംഭീര ജയം ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ ഒരു സിക്‌സും 10 ഫോറും സഹിതം 85 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സാഹ 45 പന്തില്‍ ഒരു സിക്‌സും ഏഴു ഫോറും സഹിതം 58 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ മുംബയെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സില്‍ മുംബയ് സന്ദീപ് ശര്‍മ നയിച്ച ബൗളിംഗ് ടീം പിടിച്ചുകെട്ടി.
25 പന്തില്‍ 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് മുംബയ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്. സന്ദീപ് ശര്‍മ മൂന്നു വിക്കറ്റ് വീഴ്ത്തി. ജെയ്‌സന്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് നേടിയ
കഴിഞ്ഞ മത്സരങ്ങളില്‍ പരിക്കു നിമിത്തം കൡക്കാതിരുന്ന മുംബയ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നു കളത്തിലിറങ്ങി. ട്രെന്റ് ബോള്‍ട്ടിനെയും ജസ്പ്രീത് ബുമ്രയേയും വിശ്രമിക്കാന്‍ വിട്ട് മുംബയ് ധവാല്‍ കുല്‍ക്കര്‍ണി, ജെയിംസ് പാറ്റിന്‍സന്‍ എന്നിവര്‍ക്ക് അവസരം കൊടുത്തു.
പരിക്കില്‍ നിന്നു മോചിതനായെത്തിയ രോഹിത് ശര്‍മ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായി. 19 ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സ് അടിച്ചെടുത്താണ് മുംബയ് ഒരുവിധം ഭേദപ്പെട്ട സ്‌കോര്‍ ഒപ്പിച്ചത്. അവസാന ഓവറിലെ രണ്ടാം പന്തും പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തി.
Keywords: IPL, Surnrisers Hyderabad, Mumbai Indians, Sharjah
COMMENTS