ദുബായ് : ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് മുംബയ് ഇന്ത്യന്‍സ് അഞ്ചാം തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തി. മുന്നില്‍ നിന്നു നയിച്ച...
ദുബായ് : ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് മുംബയ് ഇന്ത്യന്‍സ് അഞ്ചാം തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തി. മുന്നില്‍ നിന്നു നയിച്ച് ക്യാപ്ടന് രോഹിത് ശര്‍മയാണ് ടീമിനെ കിരീടത്തിലേക്കു നയിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇക്കുറിയും ആധികാരികമായി തന്നെയാണ് ജയിച്ചത്. ഫൈനലിലെ കന്നിക്കാരായ ഡല്‍ഹിക്ക് കാര്യമായ പ്രതിരോധം ഉയര്ത്തായനില്ല.
ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് ലക്ഷ്യം മുംബയ് എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. 68 റണ്‍സുമായി ക്യാപ്ടന് രോഹിത് ശര്‍മ വിജയശില്‍പ്പിയായി.
പുറത്താകാതെ 33 റണ്‍സെടുത്ത ഇഷാന് കിഷന് ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കി. മികച്ച തുടക്കമാണ് മുംബയ്ക്കു കിട്ടയത്. രോഹിതും ഡി കോക്കും (20) ആദ്യ വിക്കറ്റില്‍ 45 റണ്‍സ് നേടി അടിസ്ഥാനം ഉറപ്പിച്ചു.
ഡി കോക്ക് വീണതിനു ശേഷമെത്തിയ സൂര്യകുമാര്‍ യാദവും (19) ക്യാപ്റ്റനും മൂന്നാം വിക്കറ്റില്‍ മറ്റൊരു 45 റണ്‍സ് കൂടി നേടി. യാദവ് റണ്‍ ഔട്ടായതിനു ശേഷം ഒന്നിച്ച ഇഷാനും രോഹിതും വിജയം അനായാസമാക്കി.
47 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍പോലും മുംബയ്ക്കു ഭീഷണി ഉയര്‍ത്താന്‍ ഡല്‍ഹിക്കായില്ല.
ബോള്‍ട്ടിന്റെ തീ പാറുന്ന പന്തുകള്‍ ഡല്‍ഹി ഓപ്പണര്‍ സ്റ്റോണിസിനെയും മൂന്നാമന് രാഹനെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇത് ഡല്‍ഹിയുടെ കുതിപ്പ് തടഞ്ഞു.
പുറത്താകാതെ 65 റണ്‍സെടുത്ത ക്യാപ്ടന് ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമാണ് (56) ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. തുടക്കത്തില്‍ നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഡല്‍ഹിയെ ശ്രേയസും പന്തും ചേര്‍ന്നാണ് കരകയറ്റിയത്.
ഓപ്പണര്‍ സ്റ്റോണിസ് ഒരു പന്ത് മാത്രം നേരിട്ട് പൂജ്യത്തിനു പുറത്തായി. മൂന്നാമനായെത്തിയ രഹാനെ രണ്ട് റണ്‍സുമായി മടങ്ങി. പിന്നാലെ ധവാനും (15) മടങ്ങിയതോടെ ഡല്‍ഹിയുടെ താളം തെറ്റി.
ശ്രേയസും പന്തും ചേര്‍ന്ന് 96 റണ്‍സ് നേടി കളി തിരിച്ചുപിടിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രേയസ് തന്നാല്‍ കഴിയും വിധം റണ്‍റേറ്റ് ഉയര്‍ത്തിയെങ്കിലും മുംബയ്ക്കു മുന്നില്‍ അതൊന്നും മതിയാവുമായിരുന്നില്ല.
Keywords: Mumbai Indians, IPL, Delhi Capitals, Rohit Sharma
COMMENTS