സാവോ പോളോ: ലോകം ദുഃഖത്തിലാഴുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. മസ്തിഷ്‌ക രക്തസ...
സാവോ പോളോ: ലോകം ദുഃഖത്തിലാഴുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു.
മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് നില വഷളായതും അന്ത്യം സംഭവിച്ചതും.
ഹൃദയാഘാതമാണ് മരണകാരണമായിരിക്കുന്നത്. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരുടെ മുന്‍നിരയിലുള്ള ഡീഗോയുടെ മരണവാര്‍ത്ത നടുക്കത്തോടെയാണ് ലോകം ശ്രവിച്ചത്.
1986ല്‍ അര്‍ജന്റീനിയെ ലോകകപ്പ് ഫുട്‌ബോള്‍ വിജയത്തിലേക്കു നയിച്ചതിലും ഡീഗോയുടെ പങ്ക് അതുല്യമാണ്. ഈ മാസം ആദ്യമാണ് മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗനില മാറിയതോടെ അദ്ദേഹം മകളുടെ വീട്ടിലേക്കു താമസം മാറിയിരുന്നു.
ബോക ജൂനിയേഴ്‌സ്, നപോളി, ബാഴ്സലോണ എന്നീ ക്‌ളബുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള ഡീഗോയ്ക്കു ലോകമമെമ്പാടും ആരാധകരെ നേടാനായി.
1986 ലെ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയ കുപ്രസിദ്ധമായ 'ദൈവത്തിന്റെ കൈ' ഗോളും എന്നും മറഡോണയുടെ പേരിനൊപ്പമുണ്ടായിരുന്നു.
മറഡോണ പന്ത് വലയിലേക്ക് വലിച്ചെറിഞ്ഞതായി റീപ്ലേകള്‍ കാണിച്ചിരുന്നു. അര്‍ജന്റീനയുടെ പത്താം നമ്പര്‍ താരം പിന്നീട് പറഞ്ഞത് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ കൈയാല്‍ പിറന്ന ഗോള്‍ എന്നായിരുന്നു.
Summary: The world is saddened by the news. Football legend Diego Maradona has died. His condition worsened and ended while he was recovering from surgery following a brain haemorrhage.
Keywords: Sao Paulo, Football legend, Diego Maradona, Brain haemorrhage
COMMENTS