മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. ഹൈക്കോടതി ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം ഈ കേസിലില്ലെ...
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. ഹൈക്കോടതി ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം ഈ കേസിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
2018 ല്‍ ഒരു ആര്‍ക്കിടെക്ടും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയെങ്കിലും മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നവംബര്‍ 18 വരെയാണ് അര്‍ണബിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Keywords: Arnab Goswami, Bail, Highcourt, Mumbai
COMMENTS