ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളം വരുത്തിയ വീഴ്ചയുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളം വരുത്തിയ വീഴ്ചയുടെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ കേരളം നന്നായി രോഗത്തെ നിയന്ത്രിച്ചു. പിന്നീട് ഓണാഘോഷം ഉള്‍പ്പെടെ നിയന്ത്രണമില്ലാതെ നടത്തിയതിന്റെ ഫലമായാണ് രോഗം വ്യാപിച്ചത്.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നും ഹര്‍ഷവര്‍ധന്‍ നിര്‍ദ്ദേശിച്ചു.
ഇതേസമയം, കോവിഡ് വാക്സിന്‍ യാഥാര്‍ഥ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രഥമ പരിഗണന നല്‍കേണ്ടവര്‍ക്കായി വേണ്ടത് 60 കോടി വാക്സിന്‍ ഡോസായിരിക്കുമെന്നു കേന്ദ്രം വിലയിരുത്തുന്നു.
Tune-In to #SundaySamvaad at 1PM to know about the evolving #pandemic
— Dr Harsh Vardhan (@drharshvardhan) October 18, 2020
Has the virus mutated?
How did Kerala go from best to worst performing against #COVID19?
Is there any intranasal Vaccine for COVID19?
Mismatch in number of #Covid related deaths?#WATCH me answer these & more pic.twitter.com/OtvVjUG6fc
ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് കോവിഡ് പ്രതിരോധ മുന്നണി പ്രവര്‍ത്തകര്‍, അമ്പതിന് മുകളില്‍ പ്രായമുള്ളവര്‍, അമ്പത് വയസ്സിന് താഴെ പ്രായമുള്ള മറ്റ് അസുഖക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന.
30 കോടിയോളം പേര്‍ ഈ ഗ്രൂപ്പുകളില്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെ 70 ലക്ഷം പേരാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിഭാഗത്തില്‍ വരിക.
പൊലീസ്, കേന്ദ്രസേന, തദ്ദേശ ജീവനക്കാര്‍, മറ്റ് മുന്നണി പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളിലായി രണ്ടു കോടിയിലേറെ പേര്‍ വേറെ വരും. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്.
ദേശീയ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനു സമാനമായ മുന്നൊരുക്കം നടത്തി വേണം വാക്‌സിന്‍ വിതരണം ചെയ്യേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.
വാക്സിന്‍ വിതരണത്തിനു പദ്ധതി തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ദേശീയ വിദഗ്ദ്ധ സമിതി കേന്ദ്ര ഏജന്‍സികളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരട് പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു.
ഇതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക് എത്തുന്നു. മരണം 1.13 ലക്ഷം കടന്നു.
Summary: The Union Health Minister Harshavardhan said that Kerala is now suffering as a result of its failure to prevent Covid.
In the first phase, Kerala managed the disease well. Later, the disease spread as a result of uncontrolled activities, including Onam celebrations.
Keywords: The Union Health Minister, Harshavardhan, Kerala, Covid, Onam celebrations
COMMENTS