സ്വന്തം ലേഖകന്‍ തിരുവനന്തപുരം കസ്റ്റംസ് സംഘം വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ, വഴിക്കുവച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം കസ്റ്റംസ് സംഘം വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ, വഴിക്കുവച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യലിന് വൈകിട്ട് ആറിന് ഹാജരാകാന്‍ കസ്റ്റംസ് സംഘം നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍, ശരീരസുഖമില്ലാത്തതിനാല്‍ എത്താനാകില്ലെന്ന് ശിവശങ്കര്‍ ഫോണിലൂടെ മറുപടി നല്കി. തൊട്ടു പിന്നാലെ വൈകിട്ട് അഞ്ചരയോടെ അന്വേഷണ സംഘ തലവന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ മൂന്നംഗ സംഘം വീട്ടിലെത്തി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
പൂജപ്പുര എത്തിയപ്പോള്‍ ശിവശങ്കര്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ ഇസിജിയില്‍ നേരിയ വ്യത്യാസമുണ്ട്. വിദഗ്ദ്ധ പരിശോധനകള്‍ നടക്കുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാരോട് ആരാഞ്ഞ ശേഷം കസ്റ്റംസ് സംഘം മടങ്ങി.
വിദേശ പണമിടപാട് സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത ശേഷം പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്യാന്‍ നീക്കമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ശിവശങ്കര്‍ ആശുപത്രിയിലായതോടെ കസ്റ്റംസിന്റെ അടുത്ത നീക്കം കണ്ടറിയേണ്ടതുണ്ട്.
COMMENTS