സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിനെ മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മുഖ്യമന്ത്രി പ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിനെ മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നണി യോഗത്തില്‍ വച്ചത്. നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. കാര്യമായ ചര്‍ച്ച പോലുമില്ലാതെയാണ് മാണിയുടെ പുത്രനെ ഇടതു മുന്നണി സ്വീകരിക്കുന്നത്.
കെഎം മാണി പ്രതിനിധാനം ചെയ്തിരുന്ന പാലാ സീറ്റ് എന്‍സിപിയുടെ മാണി സി കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്തിരുന്നു. ഈ സീറ്റ് ജോസ് കെ മാണിക്കു തിരികെ കൊടുക്കുമെന്നാണ് അറിയുന്നത്. ഇതുള്‍പ്പെടെ സിറ്റിംഗ് സീറ്റുകളുടെ കാര്യത്തില്‍ എന്‍സിപി കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
എന്‍സിപിയെക്കാള്‍ ഇടതു മുന്നണി ജോസ് കെ മാണിക്കു പ്രാധാന്യം കൊടുക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ സീറ്റ് ജോസിനു തന്നെ കിട്ടിയേക്കും.
പാലായുടെ കാര്യത്തില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞ് മുഖ്യമന്ത്രി വിജയന്‍ തന്നെ വിഷയം മാറ്റി.
യുഡിഎഫിനെ ദുര്‍ബലമാക്കുക എന്നതാണ് പ്രധാനമെന്നും അതിനാല്‍ മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വിജയന്‍ നിലപാടെടുത്തു.
ഉപാധികളോടെയല്ല എല്‍ഡിഎഫില്‍ പോകുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. 38 വര്‍ഷം നീണ്ട യുഡിഎഫ് ബന്ധമാണ് അവര്‍ അവസാനിപ്പിക്കുന്നത്.
എന്നാലും പിന്നണിയില്‍ സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പാലാ സീറ്റ് ജോസ് കെ മാണി പക്ഷത്തിനു നല്കാമെന്നു തത്വത്തില്‍ ധാരണ ആയതായാണ് അറിയുന്നത്.
ഇതോടെ, മാണി സി കാപ്പന്‍ യുഡിഎഫിലേക്കു പോകാനും സാദ്ധ്യത ഏറെയാണ്. അദ്ദേഹം യുഡിഎഫുമായി ചര്‍ച്ച നടത്തിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Keywords: LDF, Jose K Mani, Pala, KM Mani
COMMENTS