തിരുവല്ല : ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ കബറടക്കം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് സഭ അറിയിച്ചു. സഭാ ആസ്ഥാനത്ത...
തിരുവല്ല : ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ കബറടക്കം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് സഭ അറിയിച്ചു.
സഭാ ആസ്ഥാനത്തെ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം പള്ളിയോടു ചേര്‍ന്നുള്ള സെമിത്തേരിയിലായിരിക്കും കബറടക്കം.
പ്രധാനമന്ത്രി നരേന്ദ്രമോഡി, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിനു വച്ചിരിക്കുന്ന ഭൗതിക ദേഹത്തില്‍ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ . പി ജെ കുര്യന്, ആന്റോ ആന്റണി എം പി, എം എല്‍ എ മാരായ വീണാ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികില്‍സയിലായിരുന്നു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയുടെ പിന്‍ഗാമിയായി മലങ്കര മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തിയൊന്നാമത്തെ അധ്യക്ഷനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 2007 മുതല്‍ 13 വര്‍ഷമാണ് മാര്‍ത്തോമ്മാ സഭയെ നയിച്ചത്.
Summary: The church announced that the funeral of Metropolitan Joseph Marthoma will be held on Monday at 3 p.m. Burial will be in the cemetery adjacent to the church after the services at St. Thomas Marthoma Church, the church headquarters.
Keywords: His Grace, Most Rev, Dr. Joseph Mar Thoma Metropolita, RIP, Narendra Modi
COMMENTS