തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്തു. 90 വയസ്സായിരുന്നു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്...
തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്തു. 90 വയസ്സായിരുന്നു.
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികില്‍സയിലായിരുന്നു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയുടെ പിന്‍ഗാമിയായി മലങ്കര മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തിയൊന്നാമത്തെ അധ്യക്ഷനായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 2007 മുതല്‍ 13 വര്‍ഷമാണ് മാര്‍ത്തോമ്മാ സഭയെ നയിച്ചത്.
ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു
1957 ഒക്ടോബര്‍ 18നാണ് വൈദികനായത്. 1975 ഫെബ്രുവരി എട്ടിന് എപ്പിസ്‌കോപ്പയായി. 1999 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി.A few months ago, I had the honour of addressing the 90th birthday celebrations of His Grace the Most Rev. Dr. Joseph Mar Thoma Metropolitan.
— Narendra Modi (@narendramodi) October 18, 2020
Here is what I had said during the occasion. https://t.co/yWIBFm7I0t
1931 ജൂണ്‍ 27-ന് പാലക്കുന്നത്തു തറവാട്ടില്‍ പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായിട്ടാണ് ജനനം. പി ടി ജോസഫ് എന്നായിരുന്നു പൂര്‍വകാലനാമം.
ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനം ആരംഭിച്ചു. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു.
സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി എട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പയായും അഭിഷിക്തനായി.
1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടുപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു.
മാര്‍ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് അടുത്ത മെത്രാപ്പോലീത്തയായി നിയോഗിതനായി.
Keywords: Mar Thoma Church, Dr. Joseph Marthoma, Thiruvalla, Believers Church, Medical College Hospital
COMMENTS