സ്‌കോര്‍: ബംഗളൂരു 145-6 (20) ചെന്നൈ 150-2 (18.4) ദുബായ്: ഐപിഎല്‍ ടൂര്‍ണമെന്റിനു പുറത്തേയ്ക്കുള്ള വഴി തുറക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണര്‍ന്ന ...
സ്‌കോര്‍: ബംഗളൂരു 145-6 (20) ചെന്നൈ 150-2 (18.4)
ദുബായ്: ഐപിഎല്‍ ടൂര്‍ണമെന്റിനു പുറത്തേയ്ക്കുള്ള വഴി തുറക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണര്‍ന്ന ചെന്നെ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി.
പ്രതിഭയുള്ള ചെറുപ്പക്കാരെ കാണാനായില്ലെന്നു പറഞ്ഞ ക്യാപ്ടന്‍ ധോണിയെ സാക്ഷിനിറുത്തി യുവതാരം ഋതുരാജ് ഗെയ്ക്വാദ് നേടിയ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈയുടെ ജയം.
ബംഗളൂരു ഉയര്‍ത്തിയ 146 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ മികച്ച പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. ഓപ്പണര്‍ ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് ഗംഭീര പ്രകടനം നടത്തി.
13 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലെസിയുടെ വിക്കറ്റാണ് ആദ്യം വീണത്. തുടര്‍ന്നെത്തിയ അമ്പാട്ടി റായിഡു 27 പന്തില്‍ 39 റണ്‍സ് എടുത്തു. റായിഡു മടങ്ങിയപ്പോഴെത്തിയത് ക്യാപ്ടന്‍ ധോണി. ഗെയ്ക്വാദിനോപ്പം ചേര്‍ന്ന് ധോണി ചെന്നൈയെ വിജയത്തിലെത്തിച്ചു.
51 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 65 റണ്‍സെടുത്ത് ഗെയ്ക്വാദ് പുറത്താകാതെ നിന്നു. ധോണി 19 റണ്‍സസെടുത്തു.
ടോസ് നേടി ബംഗളൂരു ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്ടന്‍ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു 145 റണ്‍സ് നേടിയത്.
ദേവ് പടിക്കല്‍ 22 റണ്‍സും ഫിഞ്ച് 15 റണ്‍സുമെടുത്തു പുറത്തായി. എബി ഡിവില്ലേഴ്‌സ് 39 റണ്‍സ് നേടി. തണുപ്പന്‍ കളി കളിച്ച ശേഷം അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഡിവില്ലേഴ്‌സ്, മൊയീന്‍ അലി, കോലി, ക്രിസ് മോറിസ് എന്നിവര്‍ പുറത്തായി.
ഈ ജയയത്തോടെ ചെന്നൈ ഏറ്റവും പിന്നില്‍ നിന്ന് ഒരുപടി കയറി ഏഴാം സ്ഥാനത്തെത്തി. പക്ഷേ, ആ സ്ഥാനം എത്ര മണിക്കൂറിലേക്കെന്നു കണ്ടറിയാം.
Keywords: Chennai Super Kings, Bangalore, MS Dhoni, Virat Kohli
COMMENTS