ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ കളംമാറി ചവിട്ടി നടി ഖുശ്ബു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നു രാവിലെ ന്യൂഡല്...
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ കളംമാറി ചവിട്ടി നടി ഖുശ്ബു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നു രാവിലെ ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങില്‍ ഖുശ്ബു ബി.ജെ.പി അംഗത്വമെടുക്കുകയായിരുന്നു.
ഇന്നു രാവിലെ തന്നെ അവര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടിയെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്നും നീക്കിയതായി പ്രഖ്യാപനവും വന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ കോണ്‍ഗ്രസുമായി അകന്നു കഴിയുകയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപ്പോലെയുള്ളവര്‍ തഴയപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
Keywords: Actress kushboo, B.J.P, Congress, Loksabha election
COMMENTS