തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യു.ഡി.എഫ്. പ്രതിപക്ഷ ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്നും അതേസമയം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
വിദ്യാര്‍ത്ഥി സംഘടനകളും യുവജനസംഘടനകളും സമരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മന്ത്രി കെ.ടി ജലീലിനെതിരെ യുവജനസംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
Keywords: UDF, Open strike, Ramesh Chennithala, Government
COMMENTS